ലത്തീൻ ജനുവരി 28 മർക്കോ. 4: 26-34 ദൈവചൈതന്യ ശക്തി

സ്വാഭാവിക വിപുലീകരണം” (Spontaneous Expansion) ഒരു പ്രകൃതിനിയമമാണ്.  കടുകുമണിയുടെ (പുളിമാവിന്റെയും) വളർച്ചയുടെ സ്വഭാവത്തിലൂടെ വെളിപ്പെടുന്ന ഈ പ്രകൃതിനിയമം ദൈവരാജ്യ വളർച്ചയുടെ സ്വഭാവത്തെ വെളിപ്പെടുത്താനായി യേശു ഉപയോഗിക്കുന്നു. കടുകുമണിയും (പുളിമാവും) വളരെ ചെറുതെങ്കിലും അവയുടെ ചുറ്റുപാടുകളിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ഒരു അന്തർലീനശക്തി അവയിൽ നിക്ഷിപ്തമായിട്ടുണ്ട്.

മനുഷ്യന്റെ ആന്തരീക ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന ദൈവചൈതന്യം വലിയ അന്തർലീനശക്തിയാണ്. മനുഷ്യന്റെ നല്ല വാക്കുകളും പ്രവർത്തികളും  ചിന്തകൾ പോലും സ്വയമേവ വിപുലീകരിക്കപ്പെട്ട് ദൈവരാജ്യ വ്യാപനം സാധിതമാക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.