ലത്തീൻ ജനുവരി 27 മർക്കോ. 4: 21-25 ആത്മീയ ദീപം

“അവന്‍ അവരോടു പറഞ്ഞു: വിളക്ക് കൊണ്ടുവരുന്നത്‌ പറയുടെ കീഴിലോ, കട്ടിലിന്റെ അടിയിലോ വയ്‌ക്കാനാണോ? പീഠത്തിന്മേൽ വയ്‌ക്കാനല്ലേ?” (മര്‍ക്കോ. 4:21).

ഉപമയിലെ ‘വിളക്ക്‘ (Lamp) സങ്കീർത്തകൻ സൂചിപ്പിക്കുന്നതു പോലെ ദൈവവചനത്തെയും (സങ്കീ. 119:105), ‘പ്രകാശം‘ (Light) ദൈവചനത്തിൽ നിന്നും ഉത്ഭവിക്കുന്ന വിശ്വാസത്തിന്റെ പ്രകാശത്തെയും, ‘വിളക്കുകാൽ‘ (Lamp Stand) ദൈവ വചനാധിഷ്ഠിത ജീവിതത്താൽ പ്രകാശം തൂകേണ്ട ക്രൈസ്തവ ജീവിതത്തെയും പ്രതിനിധാനം ചെയ്യുന്നു. പാത്രത്തിന്റെ അടിഭാഗം, കട്ടിലിന്റെ അടിഭാഗം, പീഠത്തിന്മേൽ എന്നിങ്ങനെ മൂന്ന് സാദ്ധ്യതകൾ യേശു സൂചിപ്പിക്കുന്നു.

എന്റെ ക്രൈസ്‌തവ ജീവിതം വചനവെളിച്ചത്താൽ ലോകത്തെ പ്രകാശിപ്പിക്കുമ്പോഴാണ് ക്രൈസ്തവർ ക്രിസ്തുസാക്ഷികളാകുന്നത്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.