ഇറക്കുമതി നികുതിയില്‍ നിന്ന് ബൈബിളിനെ ഒഴിവാക്കി ട്രംപ് ഭരണകൂടം

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്താനിരിക്കുന്ന ഇറക്കുമതി നികുതിയില്‍ നിന്ന് ബൈബിളിനെ അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഒഴിവാക്കി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ചൈനയില്‍ നിന്നാണ്. ഇറക്കുമതി നികുതി ബൈബിളിന്മേല്‍ ഏര്‍പ്പെടുത്തുന്നത് ബൈബിള്‍ ലഭ്യത കുറയുന്നതിന് തന്നെ വഴിവെക്കുമെന്ന് അമേരിക്കയിലെ പ്രസാധകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബൈബിള്‍ അടക്കമുള്ള ഏതാനും ഗ്രന്ഥങ്ങളുടെ മേല്‍ ചുമത്താനിരുന്ന നികുതി ഒഴിവാക്കിയത്.

ഒട്ടനവധി ക്രൈസ്തവ നേതാക്കള്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ചു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകവും ബൈബിളാണ്. 57 ലക്ഷം കോപ്പികളാണ് 2018-ല്‍ മാത്രം അമേരിക്കയില്‍ വിറ്റഴിഞ്ഞത്.