ബൈബിള്‍ തിയേറ്റര്‍ നാടകം അരങ്ങേറി

ബൈബിള്‍ തിയേറ്റര്‍ നാടകം, ‘സ്വര്‍ഗ്ഗവാതില്‍ പക്ഷികള്‍ക്ക് ഒരു കുമ്പസാരക്കൂട് ‘ ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ വചനപ്രഘോഷണ ശുശ്രൂഷയില്‍ ഒരു പുതിയ മാറ്റത്തിനാണ് ഇതോടെ തുടക്കമായത്.

ഡിപോള്‍ ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ നാടകത്തിന്‍റെ ആശയവും ആവിഷ്കാരവും നടത്തിയിരിക്കുന്നത് ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി. ആണ്. രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജി.കെ. പന്നാംകുഴി, കട്ടപ്പന. 2019 ആഗസ്റ്റ്‌ 18-നായിരുന്നു ആദ്യപ്രദര്‍ശനം. ഈ സംരംഭത്തിന്റെ ചെയര്‍മാന്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ കോട്ടയം പ്രൊവിന്ഷ്യലായ ഫാ. ജില്‍സന്‍ കക്കാട്ടുപള്ളില്‍ ആണ്.

ഇതോടെ, ആധുനിക കാലഘട്ടത്തില്‍ സുവിശേഷപ്രഘോഷണത്തില്‍ ഒരു പുതിയ മാറ്റത്തിനാണ് തുടക്കം കുറിക്കപ്പെട്ടത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.