വ​യ​നാ​ട് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ബ​ത്തേ​രി​യി​ൽ ആ​റാ​മ​ത് വ​യ​നാ​ട് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​മെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​പോ​ൾ കോ​ടാ​നൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ചെ​റി​യാ​ൻ മ​ഠ​ത്തി​ൽ, തോ​മ​സ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ അ​ഞ്ചി​ന് സ​മാ​പി​ക്കും.

വ​യ​നാ​ട്ടി​ലെ ക​ത്തോ​ലി​ക്കാ സ​ഭാ കൂ​ട്ടാ​യ്മ​യോ​ട് ചേ​ർ​ന്നാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു റി​ന്യു​വ​ൽ റി​ട്രീ​റ്റ് സെ​ന്‍റ​ർ ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി ന​ട​ക്കും.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​വും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​മാ​പി​ക്കും.  നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗാ​ന​ശു​ശ്രൂ​ഷ. സ​ന്ധ്യാ പ്രാ​ർ​ഥ​ന. ആ​മു​ഖ പ്രാ​ർ​ഥ​ന​ഫാ.​സ്റ്റീ​ഫ​ൻ കോ​ട്ട​ക്ക​ൽ. സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം. 8.30ന് ​സ​മാ​പ​നം.

നാ​ലി​നും, അ​ഞ്ചി​നും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ ക​ണ്‍​വെ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. ഫാ.​ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പി​ൽ, റ​വ.​ഡോ.​മ​ത്താ​യി ക​ട​വി​ൽ എ​ന്നി​വ​ർ ആ​മു​ഖ പ്രാ​ർ​ഥ​ന ന​ട​ത്തും. രാ​ത്രി 8.30ന് ​സ​മാ​പി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തു​ന്ന​തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വാ​ഹ​ന സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

കടപ്പാട്: ദീപിക 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.