ബൈബിള്‍ ആപ്പ് കൂടുതല്‍ ഉപയോഗിക്കുന്നത് പുരുഷന്മാരെന്ന് റിപ്പോര്‍ട്ട്

സ്ത്രീകളേക്കാള്‍ കൂടുതലായി ബൈബിള്‍ ആപ്പുകള്‍ ഉപയോഗിക്കുകയും വചനം വായിക്കുകയും ചെയ്യുന്നത് പുരുഷന്മാരാണെന്ന് പഠന റിപ്പോര്‍ട്ട്. പിഎച്ച്ഡി റിസേര്‍ച്ചിന്റെ ഭാഗമായി ജോണ്‍ ഡയര്‍ എന്ന വ്യക്തി വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ബൈബിള്‍ പുസ്‌കതരൂപത്തില്‍ വായിക്കുന്നവരേക്കാള്‍ കൂടുതല്‍ വേഗത്തിലും കൂടുതല്‍ ഭാഗവും വായിക്കുന്നത് ഡിജിറ്റല്‍ രൂപത്തില്‍ വായിക്കുന്നവരാണെന്നും പഠനം തെളിയിക്കുന്നു. ഫോണിലെയും മറ്റും നോട്ടിഫിക്കേഷന്‍ ബൈബിള്‍ വായനയ്ക്കായി ഓര്‍മ്മിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതും ഇതിന് കാരണമാവുന്നുണ്ടത്രേ.

അതേസമയം സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു ഭാഗം ആളുകളും അഭിപ്രായപ്പെട്ടത് തങ്ങള്‍ ബൈബിള്‍ പുസ്തകരൂപത്തില്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.