സ്വവർഗ്ഗാനുരാഗം പ്രോത്സാഹിപ്പിച്ച് ‘കാർട്ടൂൺ നെറ്റ് വർക്ക്‌’: ജാഗ്രതാനിർദ്ദേശവുമായി വിദഗ്ധർ

കുരുന്നുമനസ്സുകളിൽ സ്വവർഗ്ഗാനുരാഗചിന്ത വളർത്താൻ ഗൂഢപദ്ധതികളുമായി ‘കാർട്ടൂൺ നെറ്റ് വർക്ക്‌.’ കുട്ടികളുടെയിടയിൽ ഏറെ പ്രശസ്തി പിടിച്ചുപറ്റിയ ‘കാർട്ടൂൺ നെറ്റ് വർക്കി’ന്റെ നീക്കത്തെ ജാഗ്രതയോടെയാണ് മാധ്യമലോകം വീക്ഷിക്കുന്നത്.

സ്വവർഗ്ഗാനുരാഗികൾ ജൂൺ ‘എൽ.ജി.ബി.ടി മാസമായി’ ആചരിക്കുന്നതിന്റെ സാഹചര്യത്തിൽ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കാർട്ടൂൺ നെറ്റ് വർക്കിന്റെ തീരുമാനത്തോടെയാണ് ചാനലിന്റെ സ്വവർഗ്ഗാനുരാഗ താൽപര്യം മറനീക്കി പുറത്തുവന്നത്. കൂടാതെ എൽ.ജി.ബി.ടി-ക്കാരുടെ റെയിൻബോ കൊടിയുടെ ചിഹ്നം ചാനൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

‘സ്റ്റീവൻ യൂണിവേഴ്‌സ്’, ‘അഡ്വഞ്ചർ ടൈം’ തുടങ്ങിയ പരമ്പരകൾ സ്വവർഗ്ഗാനുരാഗത്തെ അനുകൂലിക്കുന്ന തരത്തിലുള്ള ആശയങ്ങൾ അവതരിപ്പിച്ചതിനെ തുടർന്ന് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. തങ്ങളുടെ വെബ്‌സൈറ്റിലൂടെ എൽ.ജി.ബി.ടി ഉൽപന്നങ്ങൾ വിൽക്കുന്ന കാർട്ടൂൺ നെറ്റ് വർക്കിന്റെ നടപടിയും വിവാദമായിട്ടുണ്ട്.

തെറ്റായ കാര്യങ്ങളെ കുഞ്ഞുങ്ങളിൽ നന്മയായി അവതരിപ്പിക്കുവാൻ കാർട്ടൂൺ നെറ്റവർക്ക്  നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.