മേരി നാമം ഉച്ചരിക്കുന്നതുകൊണ്ട് ലഭിക്കുന്ന ആത്മീയ നേട്ടങ്ങള്‍ 

‘ ഇത് യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ് ( ഫിലിപ്പി 2:10 )’. എന്ന് തിരുവചനം പഠിപ്പിക്കുന്നുണ്ടെങ്കിലും ഈശോയുടെ അമ്മയായ മറിയത്തിന്റെ നാമത്തിനും ചില ആത്മീയ ശക്തി ദൈവം നല്‍കിയിട്ടുണ്ട്.

സ്വര്‍ഗരാജ്ഞി എന്ന നിലയില്‍ പരിത്രാണ ചരിത്രത്തില്‍ മറിയത്തിന് സവിശേഷമായ സ്ഥാനമുണ്ട്. മറിയത്തെ വിളിച്ചപേക്ഷിക്കുന്ന സമയത്ത് ദൈവമക്കളുടെ സഹായത്തിനായി അവള്‍ ഓടിയണയുന്നു. സ്വര്‍ഗത്തിലേയ്ക്ക്, പ്രത്യേകിച്ച് യേശുവിലേയ്ക്ക് അടുക്കുന്നതിനായി ഏറ്റവും എളുപ്പമാര്‍ഗം മറിയത്തിന്റെ മാധ്യസ്ഥമാണെന്ന് സഭയിലെ വിശുദ്ധരില്‍ ബഹുഭൂരിപക്ഷവും സാക്ഷ്യവും തെളിവും നല്‍കിയിട്ടുണ്ട്.

വി. ബര്‍ണാര്‍ഡിന്റെ വാക്കുകള്‍ കടമെടുത്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും മറിയത്തിന്റെ വിശ്വസ്തരായി ജീവിച്ചാല്‍ ലഭിക്കുന്ന ആത്മീയ ഗുണങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി. ‘ സമുദ്രതാരമായ മറിയത്തെ നോക്കൂ, അപകടത്തില്‍, ആവശ്യത്തില്‍ മറിയത്തെ വിളിച്ചപേക്ഷിക്കൂ. മരിയ നാമം നിങ്ങളുടെ നാവില്‍ നിന്ന് അകന്നു പോകാതിരിക്കട്ടെ. അവളോട് പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ നിരാശരാവുകയില്ല. അവള്‍ നിങ്ങളെ നയിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കാലിടറുകയില്ല. അവള്‍ നിങ്ങള്‍ക്ക് ഈലോകത്തിലും പരലോകത്തിലും മാതാവും മധ്യസ്ഥയുമായിരിക്കും’.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.