ദൈവവചനം അനുസരിച്ച് ജീവിച്ചാല്‍

ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താല്‍ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. ‘നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്ക് കേട്ട് ഇന്നു ഞാന്‍ നിനക്ക് നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെക്കാള്‍ ഉന്നതനാക്കും’ (നിയ. 28:12).

ദൈവപ്രമാണങ്ങള്‍ അനുസരിച്ചും തിരുസഭയുടെ കല്പനകള്‍ അനുസരിച്ചും ജീവിക്കുന്ന വ്യക്തികളും കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ല. താല്‍ക്കാലികമായി വന്നുചേരുന്ന ദുഃഖദുരിതങ്ങളും കഷ്ടനഷ്ടങ്ങളും കണ്ട് മനസ് തളരേണ്ടതില്ല. വചനത്തിന്റെ പാതയില്‍ ചരിക്കുന്നവര്‍, ദൈവേഷ്ടത്തിന്റെ മാര്‍ഗ്ഗത്തില്‍ നടക്കുന്നവര്‍ അനുഗ്രഹത്തിന്റെ വഴിയിലാണ്.

ദൈവകല്പനകള്‍ അനുസരിക്കുമ്പോഴാണ് കുടുംബം അനുഗ്രഹിക്കപ്പെടുന്നത്. ‘എന്റെ ഹൃദയം മൂന്നു കാര്യങ്ങളില്‍ ആനന്ദം കൊള്ളുന്നു: അവ കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമാണ്. സഹോദരന്മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരമുള്ള ലയം’ (പ്രഭാ. 25:1).

കര്‍ത്താവില്‍ ആശ്രയിച്ചു ജീവിക്കുന്നവന്‍ അനുഗ്രഹത്തിന്റെ വഴിയിലാണ്. അവരുടെ ജീവിതം പ്രത്യാശ നിറഞ്ഞതായിരിക്കും. ഉറച്ച ദൈവാശ്രയത്തിന്റെ വഴിയാണ് നിറഞ്ഞ ദൈവാനുഗ്രഹത്തിന്റെ വഴി. ദൈവഭക്തിയോടെ ജീവിക്കുന്നവന്‍ ദൈവാനുഗ്രഹ നിറവ് അനുഭവിക്കും. ‘ദൈവഭക്തന്റെ ആത്മാവ് അനുഗൃഹീതമാണ്; തന്റെ ആശ്രയം അവന്‍ അറിയുന്നു’ (പ്രഭാ. 34:15).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ