മാതൃരാജ്യത്തു നിന്നും എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ക്രിസ്തുമസ് സമ്മാനം 

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക്  ഡിസംബർ എട്ടിന് തന്റെ ജന്മനാടായ ബവേറിയയിൽ നിന്ന് തിരുപ്പിറവിരംഗം സമ്മാനമായി ലഭിച്ചു. ക്രിസ്തുമസ് പ്രോഗ്രാമുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയാണ് തിരുപ്പിറവിയുടെ രണ്ടു രൂപങ്ങൾ അദ്ദേഹത്തിനു സമ്മാനമായി നൽകിയത്.

രണ്ടു പുൽക്കൂടുകളിൽ ഒന്ന്, വിരമിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്കും മറ്റൊന്ന് ഫ്രാൻസിസ് മാർപാപ്പക്കും വേണ്ടിയുള്ളതായിരുന്നു.

നവ സുവിശേഷവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ ഓഫീസിൽ വച്ചാണ്, ബെനഡിക്റ്റ് പതിനാറാമന്റെ പേഴ്‌സണൽ സെക്രട്ടറി ആർച്ചുബിഷപ്പ് ജോർജ് ഗാൻസ്‌വീനിന് സമ്മാനങ്ങൾ കൈമാറിയത്.

1927 ഏപ്രിൽ 16 -ന്, ബവേറിയൻ ഗ്രാമമായ മാർക്റ്റ്ൽ ആം ഇന്നിലാണ് ബെനഡിക്റ്റ് പതിനാറാമന്റെ ജനനം. ജന്മദേശത്തു നിന്നുമുള്ള ഈ സമ്മാനം ബെനഡിക്ട് പാപ്പായെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.