തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികന്റെ മോചനത്തിനായി പ്രാർത്ഥനയോടെ നൈജീരിയയിലെ വിശ്വാസികൾ

നൈജീരിയയിലെ ഉമുഹിയ രൂപതയിൽ നിന്നും തട്ടിക്കൊണ്ടു പോയ ഫാ. മാർക്ക് ചിമേസി ഗോഡ്ഫ്രിയുടെ മോചനത്തിനായി പ്രാർത്ഥനയോടെ വിശ്വാസ സമൂഹം. ഒക്ടോബർ 13 -നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. അടുത്തുള്ള ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം തിരിച്ചുവരുന്ന വഴിയാണ് അദ്ദേഹത്തെ ആക്രമികൾ തട്ടിക്കൊണ്ടു പോയത്.

നൈജീരിയ രൂപതയുടെ ചാൻസലർ ഫാ. ഹെൻട്രി മടുക്ക അദ്ദേഹത്തിന്റെ മോചനത്തിനായി എല്ലാ വിശ്വാസികളോടും പ്രാർത്ഥന ആവശ്യപ്പെട്ടു. നൈജീരിയയിലെ കത്തോലിക്കാ സഭക്കെതിരായ അരക്ഷിതാവസ്ഥയും ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രാദേശികപത്രങ്ങൾ പറയുന്നതനുസരിച്ച്, ഒക്ടോബർ 13 -ന് സാന്താ തെരേസ ഇടവകാംഗമായ കാറ്റക്കിസ്റ്റ് മത്തിയാസ് എസെൻവ ഉവാക്വെ തട്ടിക്കൊണ്ടു പോയവരിൽ ഉൾപ്പെട്ടിരുന്നുവെന്നും ബഹളം വച്ചപ്പോൾ അവർ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടതായും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.