ബെല്‍ജിയം കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡ് അന്തരിച്ചു

ബെല്‍ജിയത്തിലെ മെക്കലന്‍ ബ്രസല്‍സ് അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡ് ഡാനീല്‍സ് അന്തരിച്ചു. 85 വയസ്സായിരിന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു അദ്ദേഹം മരിച്ചത്.

1957ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ലുവെയിനിലെ ഫ്‌ലെമിഷ് കാത്തലിക് യൂണിവവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്ര അധ്യാപകനായി സേവനം ചെയ്തിരിന്നു. 1983ലാണ് അദ്ദേഹം കര്‍ദ്ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 2010 വരെ മെക്കലന്‍ ബ്രസല്‍സ് അതിരൂപതയുടെ അധ്യക്ഷനായി തുടരുകയായിരിന്നു. കര്‍ദ്ദിനാള്‍ ഗോഡ്ഫ്രീഡിന്റെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ