ഒരു കാറ്റെക്കിസ്റ്റ് ആയിരിക്കുക എന്നുള്ളത് ദൈവത്തിൽ നിന്നുള്ള പ്രചോദനമാണ്: 50 വർഷത്തിലേറെയായി മതബോധന അദ്ധ്യാപകനായ ഗിയുമ്മ ഗ്നാഗ്നെ

ഫ്രാൻസിസ് പാപ്പാ കാറ്റെക്കിസ്റ്റുകൾക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ അതീവസന്തോഷം പ്രകടിപ്പിച്ച് 50 വർഷത്തിലേറെയായി മതബോധന ശുശ്രൂഷ ചെയ്യുന്ന ഗിയുമ്മ ഗ്നാഗ്നെ. മെയ് 11-ന് പുറത്തിറങ്ങിയ മൊട്ടു പ്രോപ്രിയയിൽ ആയിരുന്നു പാപ്പാ, കാറ്റെക്കിസ്റ്റുകൾക്കായി പ്രത്യേകം മന്ത്രാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചും അവർ സഭയുടെ മിഷനറിമാരാണെന്നും പ്രത്യേക പരിഗണന അർഹിക്കേണ്ടവരാണെന്നും പ്രസ്താവിച്ചത്.

ഒരു പുരോഹിതന്റെ അഭാവത്തിൽ വിശ്വാസം പരിപോഷിപ്പിക്കപ്പെടേണ്ടതിനു സഹായിക്കുന്നവരാണ് കാറ്റെക്കിസ്റ്റുകൾ. എല്ലാവിധ ബുദ്ധിമുട്ടുകൾക്കിടയിലും സന്തോഷപൂർവ്വം സേവനം ചെയ്യുന്നവരാണവർ. ഐവറി കോസ്റ്റിൽ കഴിഞ്ഞ 50 വർഷമായി സേവനം ചെയ്യുന്ന ഗിയുമ്മ, ദൈവം ഏൽപിച്ച ശുശ്രൂഷയുടെ മഹത്വം വളരെ വലുതാണെന്നും പറഞ്ഞു.

ഗിയുമ്മ ഗ്നാഗ്നെയെ സംബന്ധിച്ചിടത്തോളം ഒരു കാറ്റെക്കിസ്റ്റ് എന്നത് ദൈവത്തിൽ നിന്നുള്ള പ്രചോദനമാണ്. “ഇത് ദൈവത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന ആഹ്വാനമാണ്. എന്നിരുന്നാലും ശ്രദ്ധാപൂർവ്വം വിവേചനാധികാരം പാലിച്ചുകൊണ്ട് ജീവിക്കേണ്ടതുണ്ട്. കാരണം ഒരു കാറ്റെക്കിസ്റ്റ് ആയതിനാൽ ഞങ്ങൾ ഗ്രാമങ്ങളിൽ പുരോഹിതരെപ്പോലെയാകുന്നു. അതിനാൽ നമുക്ക് ഉയർന്ന ആത്മീയതയും ദൈവവചനത്തെക്കുറിച്ച് കൂടുതൽ അറിവും ഉണ്ടായിരിക്കണം” – അദ്ദേഹം പറഞ്ഞു. ആദ്യ തലമുറയിലെ കാറ്റെക്കിസ്റ്റുകൾ തങ്ങളുടെ മുഴുവൻ ജീവിതവും സഭയുടെ സേവനത്തിനായി, പ്രത്യേകിച്ച് ഗ്രാമീണർക്കിടയിൽ സമർപ്പിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പയുടെ ഈ പ്രത്യേക പരിഗണനനയ്ക്ക് അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നും ഗിയുമ്മ ഗ്നാഗ്നെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.