ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി: ഗ്രാമങ്ങളിൽ സാന്ത്വനപരിചരണത്തിന് തുടക്കമായി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ കിടപ്പുരോഗികൾക്കായി സാന്ത്വനപരിചരണം ആരംഭിച്ചു.

ജിഡിഎസ് രൂപപ്പെടുത്തിയ കർമ്മപദ്ധതികളുടെ തുടർച്ചയായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളായ സിസ്റ്റർ ജിജി, സിസ്റ്റർ മോളി എന്നീ ആരോഗ്യപ്രവർത്തകർ നാരകക്കാനം ഗ്രാമത്തിലെ കിടപ്പുരോഗികൾക്കും കോവിഡ് ഭയത്താൽ ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്കും സാന്ത്വനപരിചരണം നൽകി. അതോടൊപ്പം രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഓക്സിജൻ പൾസ്‌ റേറ്റിംഗ് എന്നിവയും പരിശോധിച്ച് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നൽകിവരുന്നു.

വരുംദിവസങ്ങളിൽ തുടർച്ചയായി, സാന്ത്വനപരിശീലന ടീം അംഗങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആവശ്യമായ ക്രമീകരണങ്ങളോടെ ഗ്രാമങ്ങൾതോറും എത്തിച്ചേർന്ന് ആവശ്യമായ പരിചരണം ലഭ്യമാക്കുമെന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.