ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാനഡയിലെ ക്നാനായ കാത്തോലിക് അസോസിയേഷന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരായ ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി.

കോവിഡ് ബാധിതരും ക്വാറന്റൈനിൽ ആയവരും ലോക്ക് ഡൗണിൽപെട്ട് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ സാധിക്കാതെ പോയവരുമായ ഭിന്നശേഷിക്കാർ അടങ്ങിയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനഗ്രാമങ്ങളിലെ കുടുംബങ്ങൾക്കു വേണ്ടിയാണ് ജിഡിഎസ് ഭക്ഷ്യകിറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്.

വിതരണോദ്‌ഘാടനം ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ നിർവ്വഹിച്ചു. ചടങ്ങിൽ ഇടുക്കി കോവിഡ് കൺട്രോൾ ഓഫീസർ ഡോ. സിബി ജോർജ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, അനിമേറ്റർ സിനി സജി, ബാംഗ്ലൂർ സെന്റ് ജോസഫ് കോളേജ് സോഷ്യൽ വർക്ക് വിദ്യാർത്ഥിനികളായ ജോമോൾ ജോസഫ്, ഫെബി അന്ന കുര്യാക്കോസ്, നിമ്മി സോസ ജെയിംസ്എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.