റോമിലേക്ക് മടങ്ങുന്നതിനു മുൻപ് ഗ്രീസിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി പാപ്പാ

ഡിസംബർ ആറിന് ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ വച്ച് ഫ്രാൻസിസ് പാപ്പാ, യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ജീവിതാനുഭവങ്ങൾ പാപ്പാ ശ്രവിക്കുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു. ഗ്രീസ് സന്ദർശനത്തിന്റെ അവസാനത്തിലാണ് പാപ്പാ യുവജനങ്ങളുമായി കൂടിക്കഴ്ച നടത്തിയത്.

സംശയങ്ങളെ ഭയപ്പെടരുതെന്നും കാരണം അവ വിശ്വാസക്കുറവല്ലെന്നും നേരെ മറിച്ച്, ‘വിശ്വാസത്തിന്റെ ജീവകങ്ങൾ’ ആണെന്നും വിശ്വാസത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മെ കൈപിടിച്ചു നടത്തുകയും നമുക്ക് തുണയായിരിക്കുകയും നമുക്ക് ധൈര്യം പകരുകയും നാം വീഴുമ്പോൾ പിടിച്ചെഴുന്നേല്പിക്കുകയും ചെയ്യുന്ന യേശുവുമൊത്തുള്ള അനുദിന യാത്രയാണ് വിശ്വാസമെന്നും പാപ്പാ പറഞ്ഞു.

സംശയങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ നാം സ്വയം ചോദിച്ചുപോകുന്ന, ‘ഒരുപക്ഷേ ഞാനാണോ ശരിയായ രീതിയിൽ മുന്നോട്ടു പോകാത്തത്, എനിക്കാണോ തെറ്റു പറ്റിയത്’ തുടങ്ങിയ ചോദ്യങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, അത് തള്ളിക്കളയേണ്ട ഒരു പ്രലോഭനമാണെന്ന് ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.