പരിശുദ്ധാത്മാവിനാൽ രൂപീകരിക്കപ്പെടുക: മാർപ്പാപ്പ

വ്യക്തികളെ രൂപീകരിക്കാനും വാർത്തെടുക്കാനും സഹായിക്കുകയും
ആധുനിക ലോകത്തിൽ സുവിശേഷം പ്രസംഗിക്കാൻ ശക്തി നൽകുകയും ചെയ്യുന്ന കൂദാശയാണ് സ്ഥൈര്യലേപനമെന്ന് മാർപ്പാപ്പ. സെന്റ് പീറ്റേഴ്സ് സ്വകയറിലെ ബുധനാഴ്ചത്തെ പൊതുസന്ദർശകരോട് സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

സ്ഥൈര്യലേപനം ഒരു സമ്മാനമാണ്

തന്റെ മാമ്മോദീസാ വേളയിൽ യേശുവിലേയ്ക്ക് പരിശുദ്ധാത്മാവ് ഇറങ്ങി വന്നതുപോലെ നമ്മുടെയും കൂദാശാ സ്വീകരണ വേളകളിൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദിനങ്ങളും കൊണ്ട് നിറയപ്പെടാൻ പ്രാർത്ഥിക്കുന്നുണ്ട്. മാമ്മോദീസായിൽ നമുക്കുവേണ്ടി നമ്മുടെ മാതാപിതാക്കളും ജ്ഞാനസ്നാന മാതാപിതാക്കളും നടത്തിയ വാഗ്ദാനങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാണ് സ്ഥൈര്യലേപനത്തിൽ ചെയ്യുന്നത്. മാർപ്പാപ്പ വ്യക്തമാക്കി.

പരിശുദ്ധാത്മാവ്: ഐക്യത്തിന്റെ സൃഷ്ടാവും ആത്മീയ സമ്പത്തിന്റെ വിതരണക്കാരനും

ദാനങ്ങളും ഫലങ്ങളും വിതരണം ചെയ്യുന്നതോടൊപ്പം ഐക്യത്തിന്റെ സൃഷ്ടാവ് കൂടിയാണ് പരിശുദ്ധാത്മാവ്. അതുകൊണ്ടാണ് യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവർക്കും ഒന്നുപോലെ തന്റെ ദാനഫലങ്ങൾ പരിശുദ്ധാത്മാവ് വിതരണം ചെയ്യുന്നത്. സ്ഥൈര്യലേപനത്തിലൂടെ മുദ്രിതരാക്കപ്പെടുന്ന ക്രിസ്ത്യാനി വിമോചനത്തിന്റെ സദ്വാർത്ത ലോകത്തെ അറിയിക്കാനും സുവിശേഷം പ്രസംഗിക്കാനും വിശുദ്ധ ജീവിതം നയിക്കാനും നിയോഗിക്കപ്പെടുകയുമാണ്. അതുകൊണ്ട് പരിശുദ്ധാത്മാവിൽ നിന്ന് സ്വീകരിച്ച നന്മകൾക്കെല്ലാം നന്ദിയുള്ളവരാകാം. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.