മുഖംമൂടികളില്ലാതെ ക്രിസ്തുവിന്റെ ആധികാരിക ശിഷ്യരാകുക: യുവാക്കളോട് പാപ്പാ

മുഖംമൂടികളില്ലാതെ ക്രിസ്തുവിന്റെ ആധികാരിക ശിഷ്യരാകുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഈ വർഷത്തെ യുവജന സമ്മേളനത്തിന്റെ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികളായിട്ടല്ല, തീർത്ഥാടകരായാണ് നാം ജീവിക്കേണ്ടതെന്നും കർത്താവിന് സാക്ഷ്യം നൽകാനും അവിടുത്തെ ആധികാരിക ശിഷ്യരാകാനുമായി നാം സ്വയം ധരിച്ചിരിക്കുന്ന മുഖംമൂടികളിൽ നിന്ന് മോചിതരാകണമെന്നും പാപ്പാ യുവാക്കളെ ഓർമ്മിപ്പിച്ചു.

“കർത്താവേ, അങ്ങ് ആരാണ് എന്ന ചോദ്യം ഓരോ ചെറുപ്പക്കാരും സ്വയം ചോദിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. രൂപാന്തരപ്പെട്ട ഹൃദയത്തോടും വ്യത്യസ്‍തങ്ങളായ പ്രചോദനങ്ങളോടും കൂടി കാഴ്‌ച്ചപ്പാടുകൾ മാറ്റേണ്ടത് അത്യാവശ്യമാണ്. വി പൗലോസിന്റെ പരിവർത്തനം ഒരു തിരിച്ചുപോക്കല്ല, മറിച്ച് തികച്ചും പുതിയൊരു കാഴ്ച്ചപ്പാടിലേക്കുള്ള തുറക്കലാണ്. പൗലോസിന്റെ ജീവിതത്തിലേക്ക് കർത്താവ് കടന്നുവന്നപ്പോൾ അദ്ദേഹത്തിന്റെ തീക്ഷ്ണതയും അഭിനിവേശവും മായ്ച്ചുകളയുകല്ല ചെയ്തത്. അവിടുത്തെ മഹത്തായ സുവിശേഷകനാകാൻ സാധിക്കുകയാണ് ചെയ്തത്” – പാപ്പാ ചൂണ്ടിക്കാട്ടി.

2023 -ൽ ലിസ്ബണിലെ ലോക യുവജനദിനം ആഘോഷിക്കാൻ നമ്മെ നയിക്കുന്ന ആത്മീയതീർത്ഥാടനത്തിന്റെ ഭാഗമാകാൻ പാപ്പാ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.