അജ്ഞാതര്‍ വികൃതമാക്കിയ തിരുസ്വരൂപം പുനഃസ്ഥാപിച്ചു

നോര്‍ത്ത് കരോലിനയിലെ ദേവാലയത്തിന്റെ മുമ്പില്‍ പ്രതിഷ്ഠിച്ചിരുന്ന വികൃതമാക്കപ്പെട്ട തിരുസ്വരൂപം ആശീര്‍വദിച്ച് വീണ്ടും പുനഃസ്ഥാപിച്ചു. ദശാബ്ദങ്ങളായി ഇവിടെ വണങ്ങിയിരുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ രൂപമാണ് അജ്ഞാതര്‍ ചുവന്ന പെയിന്റ് ഒഴിച്ച് വികൃതമാക്കിയിരുന്നത്.

വിശുദ്ധ കുര്‍ബാനയ്ക്കായി എത്തിയപ്പോഴാണ് വിശ്വാസികള്‍ സങ്കടകരമായ ഈ കാഴ്ച കണ്ടതെന്ന് ഫാ. റോഗര്‍ ആര്‍സ്പാര്‍ഗര്‍ പറഞ്ഞു. ഞായറാഴ്ചയാണ് തിരുസ്വരൂപം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം ഉച്ചയായപ്പോഴേയ്ക്കും രൂപം കഴുകി പുനഃസ്ഥാപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ല. ഈ അക്രമം പ്രവര്‍ത്തിച്ച വ്യക്തികള്‍ക്കുവേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. ആര്‍സ്പാര്‍ഗര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.