കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം: പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ

വൈദികർക്കെതിരെ ആരോപങ്ങളിൽ കുറ്റക്കാരാണ് എന്ന് തെളിയുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും നിരപരാധികൾ ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ലായെന്നും ബസേലിയോസ് പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തിൽ മലങ്കര സഭ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വൈദികരെ പഴിചാരുന്നതും കുമ്പസാരത്തെ അവഹേളിക്കുന്നതും നല്ല ഉദ്ദേശത്തോടെ അല്ല എന്നും അദ്ദേഹം പറഞ്ഞു. പ്രളയ കെടുതിയിൽ ദൂരിതം അനുഭവിക്കുന്നവർക്ക് സാന്ത്വനം ആയി സഭ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.