ബംഗ്ലാദേശ് ആർച്ചുബിഷപ്പ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

ബംഗ്ലാദേശിലെ ചിറ്റഗോംഗിലെ ആർച്ച് ബിഷപ്പ് മോസസ് കോസ്റ്റ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. രാവിലെ 9.20 -ന് ധാക്കയിലെ സ്ക്വയർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. 70 വയസായിരുന്നു. അദ്ദേഹം ബംഗ്ലാദേശിലെ കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിന്റെ സെക്രട്ടറി ജനറലും കോൺഫ്രൻസിന്റെ ഹെൽത്ത് കെയർ കമ്മീഷൻ ചെയർമാനുമായിരുന്നു.

അദ്ദേഹം കോവിഡ് ബാധിതനായെങ്കിലും അടുത്തയിടെ സുഖം പ്രാപിച്ചിരുന്നു. ചിറ്റഗോംഗിലെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് 1996 -മുതൽ ചിറ്റഗോംഗിലെയും ദിനാജ്പൂരിലെയും ബിഷപ്പായിരുന്നു അദ്ദേഹം. 1950 നവംബർ 17 -ന് ധാക്ക അതിരൂപതയിലെ ഇടവകയായ ടോമിലിയയിലാണ് ആർച്ച് ബിഷപ്പ് കോസ്റ്റ ജനിച്ചത്. 1981 ഫെബ്രുവരി 5 ന് ഹോളിക്രോസ് പുരോഹിതനായി നിയമിതനായ അദ്ദേഹം 1996 ജൂലൈ 20 ന് ദിനാജ്പൂരിലെ ബിഷപ്പായി നിയമിതനായി. ഫ്രാൻസിസ് മാർപാപ്പ 2017 ഫെബ്രുവരി 2 -ന് ചിറ്റഗോംഗിലെ ആദ്യ ആർച്ച് ബിഷപ്പായി അദ്ദേഹത്തെ ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.