ബംഗ്ലാദേശ് മുന്‍ ആര്‍ച്ചുബിഷപ്പ് ഗാംഗുലിയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കും പ്രാര്‍ത്ഥനക്കും തുടക്കമായി

ബംഗ്ലാദേശിലെ മുന്‍ ആര്‍ച്ചുബിഷപ്പ് ഗാംഗുലിയുടെ വിശുദ്ധപദ പ്രഖ്യാപനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമായി. ഇപ്പോള്‍ ദൈവദാസ പദവിയിലാണ് ആര്‍ച്ചുബിഷപ്പ് ഗാംഗുലിയുള്ളത്. ദൈവദാസന്റെ ഓര്‍മ്മദിനമായ സെപ്റ്റംബര്‍ രണ്ടിന് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും അനുസ്മരണബലിയും നടത്തിയിരുന്നു.

വിശ്വാസത്തിന്റെയും വിശുദ്ധിയുടേയും മാതൃകയായി അദ്ദേഹം വിരാജിക്കുന്നുവെന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആര്‍ച്ചുബിഷപ്പ് ഡിക്രൂസ് പറഞ്ഞു. അദ്ദേഹത്തെ എത്രയും വേഗം വിശുദ്ധനാക്കാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കണം. പൂര്‍ണ്ണവിശ്വാസത്തോടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കും. അദ്ദേഹത്തിന്റെ ജീവിതമാതൃക അനുകരിക്കുന്നതിലൂടെ നാം പ്രവേശിക്കുന്നത് ആഴമായ ക്രിസ്തീയജീവിതത്തിലേക്കും വിശുദ്ധിയിലേക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പോലെയുള്ള ഒരു മുസ്ലീം രാജ്യത്ത് ക്രൈസ്തവസമുദായത്തിന്റെ മുഖം ഉയര്‍ത്തിക്കാട്ടിയ വ്യക്തിയായിരുന്നു ആര്‍ച്ചുബിഷപ്പ് ഗാംഗുലി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.