ക്രൈസ്തവ സമൂഹത്തെ വ്രണപ്പെടുത്തുന്ന സിനിമ നിരോധിക്കുക: ഡിഎഫ്‌സി

ക്രൈസ്തവർ ദൈവമായി ആരാധിക്കുന്ന ഈശോയുടെ പരിശുദ്ധ നാമത്തെ ദുരുപയോഗിച്ചുകൊണ്ട് ബെൻ നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമ നിരോധിക്കണമെന്ന് ചങ്ങനാശേരി അതിരൂപത ഡിഎഫ്‌സി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, ആയൂർ, അമ്പൂരി ഫൊറോനകളുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന റീജണൽ കൺവൻഷനിലാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. പ്രതിഷേധ സമ്മേളനം അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്‌ഘാടനം ചെയ്തു. ഡിഎഫ്‌സി ഫൊറോനാ ഡയറക്ടർ ഫാ. റോയി കണ്ണഞ്ചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.