ആർസു രാജയെ തട്ടിക്കൊണ്ടുപോയയാൾക്ക് ജാമ്യം: പ്രതിഷേധവുമായി കത്തോലിക്കാ സന്നദ്ധ പ്രവർത്തകർ

പാക്കിസ്ഥാനിൽ കത്തോലിക്കർക്ക് നീതി ലഭിക്കുകയില്ല എന്ന് കത്തോലിക്കാ സന്നദ്ധ പ്രവർത്തകർ. ആർസൂ രാജ എന്ന കത്തോലിക്കാ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലമായി ഇസ്ലാം മതത്തിലേക്ക് മാറ്റി വിവാഹം കഴിക്കുവാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം നൽകി പാക്ക് കോടതിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ക്രൈസ്തവർ.

തട്ടിക്കൊണ്ടുപോയ അലി അസ്ഹറിന്റെ അഭിഭാഷകർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് കോടതി ജാമ്യം നൽകിയത്. ഇതിനെതിരെ ഞങ്ങൾ അപ്പീൽ നൽകും എന്ന് ആർസുവിന്റെ അഭിഭാഷകൻ മുഹമ്മദ് ജിബ്രാൻ നാസിർ വെളിപ്പെടുത്തി. കോടതിയുടെ തീരുമാനം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രതിക്ഷേധം ഉയരുകയാണ്. മാത്രവുമല്ല പ്രതിയായ അലി അസ്ഹറിന്റെ ജാമ്യത്തോടെ ആർസുവിനും കുടുംബത്തിനും നേരെയുള്ള ഭീഷണി ഉയരുകയാണ്. മുൻപ് തന്നെ നിരവധി ആളുകൾ ആർസുവിനെ തേടി എത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആർസുവിനു കുടുംബത്തിനും സുരക്ഷാ ഉറപ്പാക്കണം എന്നും ക്രൈസ്തവർ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.