ഫ്രാൻസിസ് പാപ്പായെ ബഹ്‌റൈൻ സന്ദർശിക്കാൻ ക്ഷണിച്ച് രാജാവ് ഹമാദ് ബിൻ ഇസ

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ, ബഹ്‌റൈൻ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം ഫ്രാൻസിസ് മാർപാപ്പയ്ക്ക് അയച്ചു. രാജ്യം സന്ദർശിക്കാനുള്ള ഔദ്യോഗിക ക്ഷണമാണ് രാജാവ് നടത്തിയത്. വത്തിക്കാനിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജാവിന്റെ നയതന്ത്രകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദാണ് സന്ദേശം നൽകിയത്.

“വിവിധ സംസ്‌കാരങ്ങളും നാഗരികതകളും തമ്മിലുള്ള മതാന്തര സംവാദവും ധാരണയും സ്ഥാപിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും എല്ലാവരിലും മനുഷ്യസാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിലും മാർപാപ്പയുടെ നിര്‍ണ്ണായകപങ്കിന് ഹമദ് രാജാവിന്റെ അഭിനന്ദനം ശൈഖ് ഖാലിദ് പ്രകടിപ്പിച്ചു” – ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബഹ്റൈൻ സന്ദർശിക്കാനുള്ള ക്ഷണത്തിന് ഹമദ് രാജാവിന് ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കാനുള്ള ഹമദ് രാജാവിന്റെ സംരംഭങ്ങളെ പാപ്പാ പ്രശംസിച്ചു. “സമൂഹത്തിലെ എല്ലാ ഘടകങ്ങൾക്കിടയിലും തുറന്ന മനസ്സിനും സഹവർത്തിത്വത്തിനുമുള്ള മാതൃകാപരമായ സ്വഭാവമാണ് ഈ ക്ഷണത്തിൽ ഉൾപ്പെടുന്നത്” – പാപ്പാ പറഞ്ഞു.

മാർപാപ്പയുടെ അബുദാബിയിലേക്കുള്ള ചരിത്ര സന്ദർശനവേളയിൽ 2019 -ൽ യുഎഇ -യിൽ വച്ച് റോമൻ കത്തോലിക്കാ സഭക്കു വേണ്ടി ഫ്രാൻസിസ് മാർപാപ്പയും ഈജിപ്തിലെ അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമും അബുദാബി ഉടമ്പടിയിൽ ഒപ്പു വച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.