ഇറാഖില്‍ ദേവാലയം പൊളിക്കുന്നതിന് എതിരെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും

ഇറാഖില്‍ ദേവാലയം തകര്‍ക്കുന്നതിനെതിരെ സ്വരമുയര്‍ത്തി ക്രിസ്ത്യാനികളും മുസ്ലീങ്ങളും രംഗത്തെത്തി. ബാഗ്ദാദിലെ അതാമിയ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഡിവൈന്‍ വിസ്ഡം എന്ന ദേവാലയം പൊളിച്ചു മാറ്റുന്നതിനെതിരെയാണ് ഇവരുടെ പ്രതിക്ഷേധം.

ദേവാലയവും സമീപത്തുള്ള ഏതാനും കെട്ടിടങ്ങളുമാണ് നഗര പുനരുദ്ധാരണത്തിന് എന്ന പേരില്‍ പ്രാദേശിക ഭരണകൂടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ വാണിജ്യ, രാഷ്ട്രീയ താല്‍പര്യമുള്ളവരാണ് ദേവാലയം തകര്‍ക്കുന്നതിന് പിന്നിലെന്നാണ് പ്രദേശത്തെ ജനങ്ങള്‍ പറയുന്നത്.

ബ്രിട്ടീഷ് വാസ്തു ശില്‍പ്പിയായ ജയിംസ് മെള്ളിസണ്‍ വില്‍സണാണ് 1929- ല്‍ ഹോളി വിസ്ഡം ദേവാലയം പണികഴിപ്പിച്ചത്. സുന്നി മുസ്ലിം മതവിശ്വാസികളും, ഷിയാ മുസ്ലിം മതവിശ്വാസികളും അധിവസിക്കുന്ന പ്രദേശങ്ങളുടെ മധ്യ ഭാഗത്തായാണ് ദേവാലയം തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ ദേവാലയം വിവിധ മത വിശ്വാസങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയുടെ അടയാളമാണെന്നും ദേവാലയത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ലെന്നും വിശ്വാസികള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.