ക്രിസ്തുമസ് കാലത്ത് ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന പേരുകള്‍

ഈ ക്രിസ്തുമസ് കാലത്ത് ഒരു മാലാഖക്കുട്ടിയുടെ വരവ് കാത്തിരിക്കുകയാണോ നിങ്ങള്‍. ഈ സവിശേഷ കാലത്തിന്റെ എല്ലാ ആത്മീയതയും സന്തോഷവും ഉള്‍ക്കൊള്ളുന്ന ഒരു പേര് കുഞ്ഞിന് നല്‍കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ലേ. ക്രിസ്തുമസിന്റെ ചൈതന്യവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ചില പേരുകള്‍ പരിചയപ്പെടാം.

1. പ്രത്യാശ

ക്രിസ്തുമസിന്റെ ആശയം തന്നെ ഈ വാക്കിലാണുള്ളത്. രക്ഷകനുവേണ്ടിയും നിങ്ങളുടെ പൊന്നോമനയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പുമെല്ലാം ഇതില്‍ ഉള്‍ക്കൊള്ളും.

2. ചാരിറ്റി

ഓമനത്വം തുളുമ്പുന്ന ഈ പേരും ക്രിസ്തുമസ് പങ്കുവയ്ക്കുന്ന സന്ദേശത്തിന്റെ പര്യായമാണ്.

3. കരുണ/ക്ഷമ

കരുണ തന്നെയായ യേശുവിന്റെ വരവിനുവേണ്ടിയുള്ള ക്ഷമയും കാത്തിരിപ്പും ഈ വാക്കുകളിലൂടെ അര്‍ത്ഥമാക്കുന്നു.

4. ഗ്രേസ് / കൃപ

പരിശുദ്ധാത്മാവിനേയും പരിശുദ്ധ മറിയത്തേയും സൂപിപ്പിക്കുന്ന രണ്ട് മനോഹര നാമങ്ങള്‍

5. ഗ്ലോറിയ

ദൈവപുത്രനുവേണ്ടി മാലാഖമാര്‍ ആലപിച്ച സ്തുതിഗീതം