കേരളത്തിന്റെ വികസനത്തിന് ക്രൈസ്തവരുടെ ഇടപെടല്‍ നിര്‍ണ്ണായകം: ഡോ. ബാബു പോള്‍

കേരളത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകള്‍ നിര്‍ണ്ണായകമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സംഘടിപ്പിച്ച ചരിത്ര സിമ്പോസിയത്തിലാണ് അദ്ദേഹം ഈ കാര്യം അഭിപ്രായപ്പെട്ടത്.

സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ , ആതുരസേവന മേഖലകളില്‍ ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി വിശിഷ്ടമായ സേവനമാണ് കാഴ്ച്ച വയ്ക്കുന്നത്. ഹൈറെഞ്ചിലും മലബാറിലും ക്രൈസ്തവര്‍ നടത്തിയ അതിസാഹസികമായ പ്രവര്‍ത്തനങ്ങളാണ് അവിടുത്തെ കാര്‍ഷിക രംഗത്തിനു വലിയ നേട്ടങ്ങള്‍ നല്‍കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചങ്ങനാശ്ശേരി സെന്റ്‌ മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയുടെ നവമ ശതാബ്ദിയുടെ ഭാഗമായി ആണ് ചരിത്ര സിമ്പോസിയം സംഘടിപ്പിച്ചത്.

ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരിയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും മതസൗഹാര്‍ദ്ദത്തിനും മെത്രാപ്പോലീത്തന്‍ പള്ളി വഹിച്ച പങ്ക് നിര്‍ണ്ണയകമാണ് എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.