റവ. ഡോ. ജോസ് ആന്റണിക്കു ദേശീയ അവാർഡ്

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് 22 വർഷമായി വൊസാർഡ് എന്ന സംഘടനയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറേപ്പറമ്പിൽ സിഎംഐയ്ക്ക് കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ്. കുമളി കേന്ദ്രമായ വൊസാർഡ് കുട്ടികളുടെയും മുതിർന്നവരുടെ ഇടയിൽ വിവിധ സാമൂഹ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. കാർഷിക മേഖയിലും സംരംഭങ്ങൾ നടപ്പിലാക്കുന്നു. സിഎംഐ കോട്ടയം പ്രൊവിൻസിന്റെ സാമൂഹ്യപ്രവർത്തനവിഭാഗമാണ് നേതൃത്വം നല്കുന്നത്. പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് കൗൺസിൽ സെക്രട്ടറിയുമാണ് റവ.ഡോ. ജോസ് ആന്റണി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.