ഫാ. റോയി കാരക്കാട്ടിനു കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 

44 – ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഫാ. റോയി കാരക്കാട്ടിനു മികച്ച നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്ക്കാരം. ‘കാറ്റിനരികെ’ എന്ന സിനിമയുടെ സംവിധാനത്തിനാണ് അവാര്‍ഡ്. കത്തോലിക്കാ സഭയിലെ ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്ചിന്‍ സഭാംഗമാണ് ഫാ. റോയി കാരക്കാട്ട്.

മറ്റ് അവാര്‍ഡുകള്‍: ജെല്ലിക്കെട്ട് – മികച്ച സിനിമ, ലിജോ ജോസ് പെല്ലിശ്ശേരി – മികച്ച ചിത്രത്തിന്റെ സംവിധായകന്‍, ഗീതു മോഹന്‍ദാസ് – മികച്ച സംവിധായിക‌, നടന്‍ – നിവിന്‍ പോളി, നടി – മഞ്ജു വാര്യര്‍.

മലയാളത്തില്‍ ഒരു വൈദികൻ സംവിധാനം നിർവഹിച്ച ആദ്യ ഫീച്ചര്‍ ഫിലിം ആണ് കാറ്റിനരികെ. അശോകനും സിനി എബ്രാഹവും മുഴുനീള കഥാപാത്രങ്ങളായി ഈ സിനിമയില്‍ എത്തുന്നു. ഒരു മലയുടെ ചെരുവിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്ന കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ഈ സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം ഷിനൂബ് ടി ചാക്കോയും എഡിറ്റിങ് വിശാഖ് രാജേന്ദ്രനുമാണ്. സ്‌മിറിൻ സെബാസ്റ്റ്യനും സംവിധായകനും ചേർന്നാണ് തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. ആന്റണി എൽ കപ്പൂച്ചിന്റെ ആണ് സിനിമയുടെ കഥ. വിശാൽ ജോൺസന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നോബിൾ പീറ്റർ ആണ്. ആലാപനം ഹരിശങ്കര്‍.

ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ‘സിനിമാ ആന്‍ഡ് ടെലിവിഷ’നില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അച്ചന്‍ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവുമായി ഒരുക്കിയ ‘ദി ലാസ്റ്റ് ഡ്രോപ്പ്’ എന്ന ഹ്രസ്വ ചിത്രം നേരത്തെ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫെസ്റ്റില്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. 

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.