പോഷകക്കുറവ് മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

പോഷകക്കുറവ് മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ലോകത്തില്‍ നിന്ന് പട്ടിണി പരിപൂര്‍ണ്ണമായി ഇല്ലാതാക്കുയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടിയന്തര നടപടികള്‍ അനിവാര്യമാണ് എന്നും ആര്‍ച്ച് ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ. ന്യുയോര്‍ക്കില്‍ യു.എന്‍ പൊതുസഭയുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.

കടുത്ത പോഷകവൈകല്യം അനുഭവിക്കുന്നവരുടെ സംഖ്യ 2015 ല്‍ 77 കോടി 70 ലക്ഷം ആയിരുന്നെങ്കില്‍ 2016 ല്‍ അത് 81 കോടി 50 ലക്ഷമായി വര്‍ദ്ധിച്ചു. ഇതു പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള അടിയന്തിര നടപടികളുടെ അനിവാര്യതയിലേക്കു വിരല്‍ ചൂണ്ടുന്നു എന്ന് ആര്‍ച്ച് ബിഷപ്പ് ഔത്സ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പാവപ്പെട്ട നാടുകളിലെ കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്കുകയും കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിനുള്ള മെച്ചപ്പെട്ട സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.