ലോക വയോജന ദിനത്തിനു മുന്നോടിയായി നന്ദിപറഞ്ഞുകൊണ്ട് റോം രൂപതയുടെ സഹായ മെത്രാൻ

ജൂലൈ 25 ഞായറാഴ്ച്ച ലോക വയോജന ദിനത്തിൽ കുടുംബങ്ങളിൽ വിശ്വാസത്തെ സംരക്ഷിക്കാൻ ആദ്യ ചുമതലയുള്ള വയോജനങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് റോം രൂപതയുടെ കുടുംബ മന്ത്രാലയത്തിന്റെ അധ്യക്ഷനും സഹായ മെത്രാനുമായ ബിഷപ്പ് ഡാരിയോ ഗർവാസി. പ്രായമായവരോടൊപ്പം ഒന്നുചേരാനും അവരോട് ചേർന്ന് നിന്നുകൊണ്ട് വിശ്വാസത്തെ കൂടുതൽ കെട്ടിപ്പടുക്കുവാനുമുള്ള ഒരു അവസരമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കുടുംബത്തിലും സഭയിലും പ്രായമായ മാതാപിതാക്കളുടെ പങ്ക് വിലമതിക്കുന്നതിനുള്ള ഒരു പ്രധാന അവസരമാണിത്. കാരണം ഈ ദിനം ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ഓരോരുത്തരുടെയും പ്രാധാന്യം എടുത്തുകാണിക്കുന്നു. ഇക്കാരണത്താൽ നമ്മുടെ വിശ്വാസത്തെ അടയാളപ്പെടുത്താനും നയിക്കാനും കഴിവുള്ള ഇവരെ പരിപാലിക്കേണ്ടതും സ്നേഹിക്കേണ്ടതും വളരെ അത്യാവശ്യമാണ്. നാം എവിടെനിന്നാണ് വരുന്നതെന്ന് മനസ്സിലാക്കുവാൻ ഇത് നമ്മെ സഹായിക്കുന്നു,” -ബിഷപ്പ് പറഞ്ഞു.

പ്രത്യേക ദിനത്തോടനുബന്ധിച്ച് പ്രായമായവരുടെ വീടുകളിൽ ചെറുപ്പക്കാരെ ഉൾപ്പെടുത്തികൊണ്ട് പാപ്പയുടെ ലോക വയോജനദിന സന്ദേശം നൽകുമെന്നു കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് അറിയിച്ചു. പരിശുദ്ധ കന്യകാ മറിയത്തിന്റെ മാതാപിതാക്കളായ വി. അന്ന-ജോവാക്കിം ദമ്പതികളുടെ തിരുനാൾ ദിനമാണ് ജൂലൈ 25.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.