ഓസ്ട്രിയയിൽ കത്തോലിക്കാ സഭയുടെ എതിർപ്പ് അവഗണിച്ച് ദയാവധം നിയമവിധേയമാക്കി

ഓസ്ട്രിയയിലെ കത്തോലിക്കാ മെത്രാന്മാരുടെ പ്രതിക്ഷേധത്തെ അവഗണിച്ചു കൊണ്ട് ദയാവധം അനുവദിക്കുന്ന വിവാദ നിയമം പ്രാബല്യത്തിൽ വന്നു. ജീവിക്കാൻ വളരെയധികം വിഷമമാണ് എന്ന് കരുതുന്ന പ്രായപൂർത്തിയായവർക്ക് ദയാവധം അനുവദിക്കുന്ന നിയമമാണ് ഓസ്ട്രിയാ സർക്കാർ പുറത്തിറക്കിയത്.

കർശന നിയന്ത്രണത്തോടെയാവും ഈ നിയമം പ്രാവർത്തികമാക്കുക എന്ന് അധികൃതർ പറയുന്നു. പ്രായപൂർത്തിയായ മാരക രോഗികൾക്കും, സ്ഥിരമായി തളർന്നവസ്ഥയിൽ കഴിയുന്നവർക്കും മാത്രമേ ഈ നിയമം ബാധകമായിരിക്കുകയുള്ളു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും, മാനസീകാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഈ നിയമ സൗകര്യം തേടാൻ കഴിയില്ല.

ദയാവധം നടത്താൻ സഹായം തേടുന്നവർ രണ്ട് ഡോക്ടർമാരുമായി കൂടിയാലോചന നടത്തണം. ഓസ്ട്രിയായിലെ കത്തോലിക്കാ മെത്രാന്മാരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പുതുവത്സരദിനത്തിൽ നിയമം പ്രാബല്യത്തിൽ വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.