കർദ്ദിനാൾ പെല്ലിനെതിരെയുള്ള വാർത്ത: ഓസ്‌ട്രേലിയയിൽ മുപ്പതോളം മാധ്യമപ്രവർത്തകർ വിചാരണ നേരിടും

കോടതിയുടെ പരിഗണനയിലിരിക്കെ കർദ്ദിനാൾ ജോര്‍ജ് പെല്ലിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കുന്നു. ഏകദേശം മുപ്പതോളം മാധ്യമപ്രവർത്തകരാണ് ഈ വർഷം ഈ കേസിൽ വിചാരണ നേരിടേണ്ടിവരുന്നത്.

കർദിനാൾ ജോര്‍ജ് പെൽ ഉൾപ്പെട്ട ചരിത്രപരമായ ലൈംഗിക പീഡനക്കേസിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ മെൽബൺ കോടതി വിലക്കിയിരുന്നു. എന്നാൽ ഈ വിലക്ക് ലംഘിച്ചുകൊണ്ട് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. 9 മാധ്യമപ്രവർത്തകരും 21 പ്രസാധകരും അടക്കം നാൽപതോളം പേരെ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തരവ് ലംഘിച്ചുവെന്നും ആ റിപ്പോർട്ടുകൾ ഉപയോഗിച്ച് കോടതിയെ അപകീർത്തിപ്പെടുത്തിയെന്നുമാണ് കേസ്. കുറ്റം തെളിയിക്കപ്പെട്ടാൽ, മാധ്യമപ്രവർത്തകർക്ക് അഞ്ചു വർഷം വരെ തടവും മാധ്യമസംഘടനകൾക്ക് 5,00,000 ഡോളർ വരെ പിഴയും ലഭിക്കും.

ലൈംഗികാരോപണത്തെ തുടർന്ന് വിചാരണ നേരിട്ട മുൻ വത്തിക്കാൻ ട്രെഷറർ കൂടിയായിരുന്ന കർദ്ദിനാൾ ജോർജ് പെല്ലിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.