പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിയായ വി. ആഗ്നസിനെ കുറിച്ചുള്ള ഓഡിയോ നോവൽ പുറത്തിറങ്ങി

‘ഗേള്‍ ഇൻ ദി റെറ്റിന്യൂ ഓഫ് ലാമ്പ്’ എന്ന പേരിൽ ഓഡിയോ നോവൽ പുറത്തിറങ്ങി. വി. ആഗ്നസിന്റെ ജീവിതവും രക്തസാക്ഷിത്വവും ഈ നോവലിൽ വിവരിക്കുന്നു. സംഗീതം, കഥാപാത്രങ്ങളുടെ ശബ്ദങ്ങൾ, ശബ്ദ ഇഫക്റ്റുകൾ എന്നിവ ഉൾച്ചേർത്തുകൊണ്ടാണ് ഈ വീഡിയോ നോവൽ പുറത്തിറക്കിയിരിക്കുന്നത്.

“ഈ പന്ത്രണ്ട് വയസുള്ള പെൺകുട്ടി, ക്രിസ്തുവിനോടുള്ള നിരുപാധികമായ സ്നേഹത്തോടെ മരണം വരെ ജീവിച്ചു. രക്തസാക്ഷിയായ ഈ വിശുദ്ധ അനേകരുടെ ഹൃദയത്തെ കീഴടക്കി. വി. ആഗ്നസിന്റെ തിരുനാൾ ദിനത്തിൽ ഈ ഓഡിയോ പൂർത്തിയാക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഒൻപത് ദിവസത്തെ തീവ്രമായ പ്രയത്നത്തിന്റെ ഫലമാണിത്. ” -ഹാർപ ഡീ ഗായകസംഘം പറയുന്നു. സ്പാനിഷ്, ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ ഈ ഓഡിയോ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.