കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്ച്ചപ്പാടുകൾ ക്യൂബയിൽ മതസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നു റിപ്പോർട്ട്

മതസംഘടനകളുടെ പ്രവർത്തനങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏകപക്ഷീയമായി നിയന്ത്രിക്കുന്നതിനാൽ ക്യൂബയിലെ വിശ്വാസികൾക്ക് മതസ്വാതന്ത്ര്യത്തിനുള്ള സാധ്യതകൾ നിഷേധിക്കുന്നു എന്ന് പഠനം. 11. 5 ദശലക്ഷം ക്യൂബൻ നിവാസികളിൽ 61. 7 ശതമാനം പേർ ക്രൈസ്തവരാണ്. എന്നാൽ മതസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പു നൽകുമ്പോഴും നിലവിലുളള പ്രത്യയശാസ്ത്ര വകുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. 2019 ഫെബ്രുവരിയിൽ ക്യൂബൻ ബിഷപ്പുമാർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

2018 ജൂൺ 15 നും 2020 നവംബർ 15 നും ഇടയിൽ മതസ്വാതന്ത്ര്യത്തിനെതിരായി നടന്ന സംഭവങ്ങളും എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന തയാറാക്കിയ റിപ്പോർട്ടിൽ പരാമർശിച്ചു. സർക്കാരുമായുള്ള സംഘർഷങ്ങൾ ഒഴിവാക്കുവാൻ പൊതുവെ കത്തോലിക്കാ സഭ ഭരണകൂടത്തിന്റെ നിയമങ്ങളെ മാനിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ ക്യൂബയിലെ മതസ്വാതന്ത്ര്യത്തിന്റെ അഭാവത്തെക്കുറിച്ച് ചില പുരോഹിതൻമാർ പരസ്യമായി വിമർശിക്കാറുണ്ട്. എന്നിരുന്നാലും അനുകൂലമായ ചില നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നു റിപ്പോർട്ട് പറയുന്നു. 2020 ലെ ഈസ്റ്റർ ദിനത്തിൽ ചരിത്രപരമായ ഒരു നടപടി സർക്കാർ സ്വീകരിച്ചു. കത്തോലിക്കാ മെത്രാൻമാർക്ക് അവരുടെ രൂപതകളുടെ വിശ്വാസികൾക്കായി നാലു തവണ മുപ്പതു മിനിറ്റ് പ്രസംഗങ്ങൾ നടത്തുവാൻ അനുവദിച്ചു. കൂടാതെ ദുഃഖവെള്ളി ദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ കുരിശിന്റെ വഴിയും സംപ്രേഷണം ചെയ്തിരുന്നു. എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതസ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം ക്യൂബയിൽ സ്ഥിതി മോശമാക്കുന്നു എന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ആവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.