‘സ്പോർട്സിനും ഷോപ്പിംഗിനും’ മുമ്പ് ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുക: യുകെ ബിഷപ്പുമാർ

ലോക്ക് ഡൗൺ ഇല്ലാത്ത സാഹചര്യങ്ങളിൽ ഓൺലൈനിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് നേരിട്ട് സംബന്ധിക്കുന്ന വിശുദ്ധ കുർബാനയ്ക്കു പകരമല്ലെന്ന് യുകെ ബിഷപ്പുമാർ കത്തോലിക്കരെ ഓർമ്മിപ്പിച്ചു. കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇപ്പോൾ വിശുദ്ധ കുർബാനയിലേക്ക് മടങ്ങാൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ ബിഷപ്പുമാരാണ് പ്രസ്താവന പുറത്തിറക്കിയത്.

“ഞായറാഴ്ച ദിവ്യബലി നമുക്ക് ലഭിച്ചിരിക്കുന്ന ഒരു സമ്മാനമാണ്. ഇപ്പോൾ ദൈവാലയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്. എന്നാൽ, പല കത്തോലിക്കരും ദൈവാലയത്തിലേക്ക് വരുന്നില്ല. മാത്രമല്ല, ഞായറാഴ്ചകളിൽ സ്പോർട്സിനും ഷോപ്പിംഗിനും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുന്നു” – ബിഷപ്പുമാർ വെളിപ്പെടുത്തി.

കൂദാശകളിൽ വ്യക്തിപരമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞായറാഴ്ചകളിൽ കുർബാനയിൽ പങ്കെടുക്കേണ്ടതിന്റെ കടമയെക്കുറിച്ചും ബിഷപ്പുമാർ തങ്ങളുടെ പ്രസ്താവനയിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.