ഫിലിപ്പീൻസിൽ ദൈവാലയത്തിനു നേരെ ആക്രമണം: വി. യാക്കോബ് ശ്ലീഹായുടെ രൂപത്തിന് കേടുപാടുകള്‍

ഫിലിപ്പീൻസിലെ ഡാവാവോ സിറ്റിയിൽ വി. യാക്കോബിന്റെ നാമത്തിലുള്ള ഇടവക ദൈവാലയത്തിന് നേരെ അജ്ഞാതന്റെ ആക്രമണം. ആക്രമണത്തിൽ വി. യാക്കോബ് ശ്ലീഹായുടെ രൂപത്തിന് കേടുപാടുകള്‍ സംഭവിച്ചു. ബലിപീഠത്തിൽ ഉണ്ടായിരുന്ന വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.

ദൈവാലയത്തിൽ ഉണ്ടായിരുന്ന തിരുവോസ്തി സുരക്ഷിതമാണ്. ബലിപീഠത്തിനരികെ ഉണ്ടായിരുന്ന കുരിശിന് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ആക്രമിച്ച വ്യക്തിക്കു മാനസിക അസ്വാസ്ഥ്യം ഉള്ളതായി വിശ്വാസികൾ പറയുന്നു. ആക്രമണത്തിന് ഉത്തരവാദിയായ വ്യക്തിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.