ഫാത്തിമ മാതാവിന്റെ രൂപത്തിനു നേരെ ആക്രമണം

വാഷിംഗ്ടണ്‍ ഡിസി -യില്‍, ഫാത്തിമ മാതാവിന്റെ രൂപത്തിനു നേരെ അജ്ഞാതന്റെ ആക്രമണം. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ അമലോത്ഭവ മാതാവിന്റെ ബസിലിക്കയുടെ റോസറി ഗാര്‍ഡനില്‍ പ്രതിഷ്ഠിച്ചിരുന്ന രൂപത്തിനു നേരെ ഡിസംബര്‍ അഞ്ചിനായിരുന്നു ആക്രമണം.

ക്യാമറ ദൃശ്യങ്ങള്‍ പ്രകാരം അക്രമി, ഫാത്തിമ മാതാവിന്റെ രൂപത്തിന്റെ കൈകള്‍ മുറിച്ചും മുഖം ചുറ്റിക കൊണ്ട് വികൃതമാക്കിയുമാണ് ആക്രമണം നടത്തിയത്. അധികാരികളെ അറിയിച്ചുവെന്നും സംഭവത്തില്‍ ഖേദം ഉണ്ടെന്നും അക്രമിക്കു വേണ്ടി ഫാത്തിമ മാതാവിനോട് പ്രാർത്ഥിക്കുന്നുണ്ടെന്നും ബസിലിക്കയുടെ റെക്ടര്‍ മോണ്‍സിഞ്ഞോര്‍ വാള്‍ട്ടര്‍ റോസ്സി അറിയിച്ചു.

ഫാത്തിമ മാതാവിന്റെ ഈ രൂപം കരാറ മാർബിളിൽ നിര്‍മ്മിതമാണ്. ഡിസംബര്‍ ആറിന് രാവിലെ, ബസിലിക്ക തുറക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് രൂപത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ആദ്യം കണ്ടത്. അടച്ചിട്ടിരുന്ന പൂന്തോട്ടത്തിന്റെ മതില്‍ വഴിയാണ് അജ്ഞാതനായ അക്രമി അകത്തേക്ക് പ്രവേശിച്ചതെന്ന് കാമറദൃശ്യങ്ങളുടെ പരിശോധനയില്‍ നിന്നും വ്യക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.