മ്യാന്മറിലെ ആക്രമണം: പലായനം ചെയ്തവരെ സഹായിക്കാനായി കണ്ണീരോടെ സഹായം യാചിച്ച് വൈദികൻ

പടിഞ്ഞാറൻ മ്യാന്മറിലെ ചിൻ സ്റ്റേറ്റിൽ സൈനികാതിക്രമത്തിൽ നിന്ന് പലായനം ചെയ്തവരെ സഹായിക്കാനും അവരെ തിരിച്ചുവിളിക്കാനും അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെട്ട് കത്തോലിക്കാ വൈദികൻ. ഫാ. ജോസഫ് സേതാങ് ആണ് കണ്ണീരോടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

“ഈ പോരാട്ടം അവസാനിപ്പിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്. നിരപരാധികളായ പലരും കഷ്ടപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നു. ഇവിടെ മാനുഷിക അടിയന്തരാവസ്ഥ ഉള്ളതിനാൽ അന്താരാഷ്ട്രസഹായം ആവശ്യമാണ്. മിൻഡാറ്റിൽ നിന്നും പരിസരങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മാനുഷികസഹായം നൽകുന്നതിനായി അഭയാർത്ഥി ക്യാമ്പുകൾ ഔദ്യോഗികമായി തുറക്കാൻ ഞങ്ങൾ യുഎൻ ഏജൻസികളോടും എൻ‌ജി‌ഒ -കളോടും അഭ്യർത്ഥിക്കുന്നു” – ഫാ. ജോസഫ് പറഞ്ഞു.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിയിൽ, അതിർത്തി പങ്കിടുന്ന ഹഖ രൂപതയുടെ ഭാഗമായ ചർച്ച് ഓഫ് സേക്രഡ് ഹാർട്ട് ചർച്ചിൽ 80 അഭയാർത്ഥികളെ സ്വാഗതം ചെയ്ത മിൻഡാറ്റ് നഗരത്തിലെ വൈദികനാണ് ഇദ്ദേഹം. 40,000 ജനസംഖ്യയുള്ള മിൻഡാറ്റ് നഗരത്തിൽ ഇപ്പോൾ 700 പേർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് പ്രൈമറി സ്‌കൂൾ ഡയറക്ടർ ബ്രിംഗാനോ പൗരൻ മാങ് ലിംഗ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.