അർജന്റീനയിലെ കത്തീഡ്രലിൽ ദിവ്യകാരുണ്യത്തിനു നേരെ ആക്രമണം

അർജന്റീനയിലെ ബ്യൂണോസ് ഐറിസിലെ സാൻ മറൂൺ കത്തീഡ്രലിൽ അജ്ഞാതർ ദിവ്യകാരുണ്യത്തെ ആക്രമിച്ചു. ആശീർവദിച്ച് സക്രാരിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തികൾ നിലത്ത് വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടു. ഈ സംഭവത്തെ അർജന്റീനൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് അപലപിക്കുകയും പ്രാദേശിക മാരോനൈറ്റ് സമൂഹത്തിനു ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

“ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങൾ അനുഭവിക്കുന്ന വേദനയുടെ നിമിഷത്തിൽ ഞങ്ങൾ ദൈവത്തിന്റെ കരുണ യാചിക്കുന്നു. വിശ്വാസസമൂഹത്തിനു സംഭവിച്ച പ്രശ്നങ്ങൾ പരിഹരിക്കാനായി ഞങ്ങൾ പ്രാർത്ഥനയിൽ ഐക്യപ്പെടുന്നു” – എപ്പിസ്‌കോപ്പൽ കോൺഫറൻസ് പ്രസ്താവിച്ചു.

മാരോനൈറ്റ് സമൂഹത്തിന്റെ ബിഷപ്പായ മോൺ. കാർലോസ് മൽഫയെ അഭിസംബോധന ചെയ്തുകൊണ്ട് എപ്പിസ്‌കോപ്പൽ കോൺഫറൻസ് കത്ത് അയയ്ക്കുകയൂം ചെയ്തു. അർജന്റീനയിൽ ദൈവാലയത്തിനും പുരോഹിതർക്കും നേരെയുള്ള ആക്രമണം വർദ്ധിച്ചുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.