രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിൽ വൻ വർദ്ധന

ഇന്ത്യയിൽ ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള അതിക്രമങ്ങൾ ഗണ്യമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്സ്, യുണൈറ്റഡ് എഗൈൻസ്റ് ഹേറ്റ് എന്നീ സംഘടനകൾ ചേർന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 273 ദിവസങ്ങൾക്കുള്ളിൽ ക്രൈസ്തവരെ ആക്രമിച്ച 305 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പഠനം തെളിയിക്കുന്നു.

ഒരു ദിവസം രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഒന്നിലധികം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ക്രൈസ്തവർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഉണ്ടായത്. 69 സംഭവങ്ങളാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മാത്രം ക്രൈസ്തവർക്കെതിരെ 169 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ തന്നെ കർണ്ണാടകയിൽ 32 -ഓളം ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.