അറ്റ്ലാന്റയ്ക്കു പുതിയ സഹായമെത്രാനെ പാപ്പാ നിയമിച്ചു 

അമേരിക്കയിലെ അറ്റ്ലാന്റ   രൂപതയുടെ സഹായമെത്രാനാനായി റവ. ഫാ. ജോയൽ  എം. കോൺസിയെ പാപ്പാ നിയമിച്ചു. അറ്റലാന്റയിലെ മാരിസ്റ് സ്‌കൂളിലെ ഡീനായി പ്രവർത്തിച്ചു വരുന്ന  അദ്ദേഹത്തെ അറ്റ്ലാന്റയ്ക്കു പുതിയ സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ഇന്നലെയാണ് ഉണ്ടായത്.

പ്രാദേശിക സഭകളോടുള്ള അടുപ്പവും സ്നേഹവും  ജോയൽ എം. കോൻസിൻ, എസ്.എംയെ സഹായ മെത്രാനായി നിയമിച്ചു കൊണ്ട് പാപ്പാ പ്രകടിപ്പിച്ചു എന്ന് അറ്റ്ലാന്റയുടെ ആർച്ച് ബിഷപ്പ് വിൽടൺ  ജോർജ്ജി  പറഞ്ഞു. ബിഷപ്പ് കോൺസിൻ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അറ്റ്ലാന്റ  രൂപതയുടെ വിദ്യാഭ്യാസ  കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുകയായിരുന്നു. മാരിസ്റ് സ്കൂളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉപദേശകനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻറെ മെത്രാഭിഷേകം ഏപ്രിൽ 3 നു നടക്കും എന്ന് രൂപതയിലെ  അധികാരികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.