സൊമാലിയയിൽ ഭീകരസംഘം എട്ട് ക്രൈസ്തവരെ കൊലപ്പെടുത്തി

സൊമാലിയയിൽ അൽ-ഷബാബ് എന്ന ഭീകരസംഘടന നടത്തിയ കാർ ബോംബ് സ്‌ഫോടനത്തിൽ മൊഗാദിഷുവിൽ എട്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൊഗാദിഷുവിലെ ഒരു സ്‌കൂളിനു സമീപത്തു കൂടി കടന്നുപോകുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്താനാണ് ഭീകരസംഘം ഉദ്ദേശിച്ചിരുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ 13 സ്കൂൾ കുട്ടികൾക്കും 4 ജീവനക്കാർക്കും പരിക്കേറ്റു.

അൽ-ഷബാബ് എന്ന ജിഹാദിസ്റ്റ് തീവ്രവാദ സംഘടനയുടെ പ്രധാന ലക്ഷ്യം സൊമാലിയയിൽ ഒരു ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതാണ്. സൊമാലിയയുടെ തെക്ക്, തെക്ക് മധ്യപ്രദേശങ്ങളിൽ ഭൂരിഭാഗവും നിയന്ത്രണം ഏറ്റെടുത്തത് ഈ ഭീകരസംഘടനയാണ്. അൽ-ഷബാബ് ഭീകരസംഘടനയുടെ പ്രവർത്തനങ്ങൾ സൊമാലിയയിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂർണ്ണമാക്കി. ഇസ്ലാമിക തീവ്രവാദികളുടെ അക്രമണങ്ങളെ ഭയന്ന് ദൈവാലയങ്ങളിൽ രഹസ്യമായിട്ടാണ് പ്രാർത്ഥനകൾ നടത്തുന്നത്. ജനസംഖ്യയുടെ 0. 33 % ക്രൈസ്തവർ മാത്രമാണ് ഇവിടെയുള്ളത്.

ക്രൈസ്തവ വിശ്വാസികളെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാൻ അൽ-ഷബാബ് ആഗ്രഹിക്കുന്നതിനാൽ സൊമാലിയൻ ക്രൈസ്തവർ അവരുടെ വിശ്വാസം വെളിപ്പെടുത്താറില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.