ബുർക്കിന ഫാസോയിൽ സുരക്ഷാസേനക്കു നേരെയുണ്ടായ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു

കഴിഞ്ഞയാഴ്ച, ബുർക്കിന ഫാസോയിൽ സുരക്ഷാസേനക്കു നേരെയുണ്ടായ ആക്രമണത്തിൽ അമ്പത്തിമൂന്നു പേർ കൊല്ലപ്പെട്ടു. വടക്കൻ സൗം മേഖലയിലെ ഒരു പ്രദേശമായ ഇനാറ്റയിലെ ഒരു സ്വർണ്ണഖനിക്കു സമീപമാണ് ആക്രമണം നടന്നത്. 49 സൈനിക പോലീസ് ഉദ്യോഗസ്ഥരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇസ്ലാമിക കലാപത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പരാജയത്തിന്റെ പ്രധാന തെളിവാണ് ഇത്.

“ചൊവ്വാഴ്‌ച നൂറുകണക്കിന് പ്രതിഷേധക്കാർ ബുർക്കിന ഫാസോയുടെ തലസ്ഥാനത്ത് തെരുവിലിറങ്ങി. ബുർകിനാബെ സേനയെയും സാധാരണക്കാരെയും പതിവായി ലക്ഷ്യമിടുന്ന അൽ ഖ്വയ്‌ദയുമായും ഇസ്ലാമിക് സ്‌റ്റേറ്റുമായും ബന്ധമുള്ള തീവ്രവാദികളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനാല്‍ പ്രസിഡന്റ് രാജി വയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു” – റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ബുർക്കിന ഫാസോ മതസഹിഷ്ണുതയുള്ള ഒരു രാജ്യമായി ഒരു കാലത്ത് അറിയപ്പെട്ടിരുന്നു. 2015 മുതൽ ജിഹാദിസ്റ്റ് കലാപം രാജ്യത്തെയും ആഫ്രിക്കയിലെ സഹേൽ പ്രദേശത്തെയും ബാധിച്ചു. ക്രൈസ്തവരേയും അവരുടെ നേതാക്കളെയും ആരാധനാലയങ്ങളെയും പലപ്പോഴും ലക്ഷ്യമിടുന്ന ഗ്രൂപ്പുകളാണിവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.