ബുർക്കിനോ ഫാസോയിൽ 41 പേരെ ഇസ്ലാമിക ഭീകരർ വധിച്ചു

ഡിസംബർ 23 -ന് ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ ഏകദേശം 41 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ബുർക്കിനോ ഫാസോ അധികൃതർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

“വേദനാജനകമായ ഈ സാഹചര്യത്തിൽ കൊല്ലപ്പെട്ട വിഡിപിക്കും പ്രദേശവാസികൾക്കും ആദരാഞ്ജലിയായി, ബുർക്കിനോ ഫാസോ പ്രസിഡന്റ് ഞായറാഴ്ച മുതൽ 48 മണിക്കൂർ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുന്നു” – സർക്കാർ വക്താവ് അൽകാസോം മൈഗ പ്രസ്താവനയിൽ പറഞ്ഞു.

ഒറ്റ ദിവസം കൊണ്ടാണ് ഇസ്ലാമിക ഭീകരർ 41 പേരെ വധിച്ചത്. ഭീകരർ പതിയിരുന്നാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ മാസം ഒരു സെക്യൂരിറ്റി പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ കലാപകാരികളാൽ അമ്പത്തിമൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ പരാജയം വലിയ പ്രതിഷേധത്തിനു കാരണമായി.

ബുർക്കിനോ ഫാസോ ഒരു കാലത്ത് മതസഹിഷ്ണുതയുടെ യോജിപ്പുള്ള രാഷ്ട്രമായി കാണപ്പെട്ടിരുന്നപ്പോൾ, 2015 മുതൽ ജിഹാദിസ്റ്റ് കലാപം രാജ്യത്തെയും ആഫ്രിക്കയിലെ സഹേൽ പ്രദേശത്തെയും ബാധിച്ചു. ക്രൈസ്തവരെയും അവരുടെ നേതാക്കളെയും ആരാധനാലയങ്ങളെയും പലപ്പോഴും ലക്ഷ്യമിടുന്ന ഗ്രൂപ്പുകളാണ് ഇതിനു പിന്നിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.