ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്യൂറ്റിസിന്റെ ആഭിമുഖ്യത്തില്‍ കിഡ്‌നി രോഗികൾക്ക് സഹായം നൽകി

ആധുനിക യുഗത്തിന്റെ വിശുദ്ധന്‍, സൈബർ അപ്പസ്തോലൻ എന്നീ വിശേഷണങ്ങളാൽ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസിന്റെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 12 -ന് രാവിലെ 10.30 -ന് ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്യൂറ്റിസിന്റെ ആഭിമുഖ്യത്തില്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ പതിനഞ്ചോളം നിര്‍ധനരായ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.

ആശുപത്രിയുടെ ഫൈനാൻസ് ഡയറക്ടർ ഫാ. ചെറിയാൻ കുനക്കാട്ട്, സംഭാവന സ്വീകരിച്ച് രോഗികൾക്കു കൈമറി. പ്രസ്തുത സംഘടനയുടെ പ്രസിഡന്റ് ജോയിസ് അപ്രേമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി എബിൻ എസ്. കണ്ണിക്കാട്ടും മറ്റ് അംഗങ്ങളും പങ്കെടുത്തു. കാർലോ അക്യൂറ്റിസിന്റെ ഏഷ്യൻ രാജ്യങ്ങളുടെ മുഴുവൻ ചുമതല വഹിക്കുന്ന ജോയ്‌സ് കുന്നപ്പള്ളിയുടെയും എബിൻ കന്നികാട്ടിന്റയും ജോർജ് മാത്യുവിന്റയും ജെസ്സി ജോയിസന്റെയും എസ്തേർ ബേസിലിന്റെയും നേതൃത്വത്തിൽ ഇന്ത്യ കേന്ദ്രീകൃതമായി വിവിധ കാരുണ്യപ്രവർത്തികൾ തുടർന്നുകൊണ്ടു പോകുന്നുണ്ട്.

കാർലോ അക്യൂറ്റിസിന്റെ ആദ്ധ്യാത്മികത, പാവങ്ങളെ സഹായിക്കുന്നതിൽ വളരെ താത്പര്യമുള്ളതിനാൽ കാർലോയുടെ അമ്മയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ ഏഷ്യൻ രാജ്യങ്ങളിൽ പ്രവർത്തിക്കാനുള്ള സംഘടനയാണ് ജോയ്‌സ് അപ്രേമിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.