തകര്‍ന്ന അര്‍മേനിയന്‍ ദേവാലയം പുതുക്കി പണിയാന്‍ സഹായം വാഗ്ദാനം ചെയ്ത്, സിറിയന്‍ പ്രസിഡന്റ്

അര്‍മേനിയന്‍ രക്തസാക്ഷികളുടെ നാമത്തില്‍ അറിയപ്പെട്ടിരുന്ന ദേവാലയം പുതുക്കി പണിയാന്‍ സഹായം വാഗ്ദാനം ചെയ്ത് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ്. സിറിയന്‍ നഗരത്തിലെ ഡെയര്‍ എസ് -സോര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ദേവാലയം 2014 ല്‍ മുസ്‌ളീം തീവ്രവാദികള്‍ തകര്‍ക്കുകയായിരുന്നു.

അര്‍മേനിയയില്‍ നിന്നുള്ള ബിസിനസ് സംഘവും പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ദേവാലയം പുതുക്കിപ്പണിയും എന്ന ഉറപ്പ് നല്‍കിയത്. 2014 ല്‍ ജിഹാദിസ്റ്റ്  ഗ്രൂപ്പ്  ഡെയര്‍ എസ് -സോര്‍ പിടിച്ചടക്കിയപ്പോള്‍ അര്‍മേനിയന്‍ രക്തസാക്ഷികളുടെ അവശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന ദേവാലയം തകര്‍ക്കുകയും ചെയ്തു. 1991-ല്‍ നിര്‍മ്മിച്ച ഈ ദേവാലയം 1915 -16 കാലഘട്ടങ്ങളില്‍ ഓട്ടോമന്‍ ഭരണത്തിനു കീഴില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ അനുഭവിച്ച യാതനകളുടെ സ്മരണയായി നിലകൊണ്ടിരുന്നു. ഒപ്പം തന്നെ ഒരു മ്യൂസിയവും, രക്തസാക്ഷികളുടെ  ഭൗതിക  അവശിഷ്ടങ്ങളും ദേവാലയത്തില്‍ ഉള്‍പ്പെട്ടിരുന്നു.

2017 ല്‍ സിറിയന്‍ സര്‍ക്കാര്‍ ഇസ്ലാമിക് തീവ്രവാദികളുടെ കയ്യില്‍ നിന്നും വീണ്ടെടുത്ത നഗരത്തില്‍ അര്‍മേനിയന്‍ അംബാസിഡറിനെ നിയമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അര്‍മേനിയക്കാരുടെ നിരവധിയായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.