സുഹൃത്തുക്കളെ അനുഗ്രഹിക്കുവാനായി ദൈവത്തോടുള്ള ഒരു പ്രാർത്ഥന ഇതാ  

ഈ ഭൂമിയിലുള്ള നമ്മുടെ സുഹൃത്തുക്കൾ ദൈവം നമുക്കായി അനാദിയിലെ ഒരുക്കിയിരിക്കുന്നവർ ആണ്. നമ്മുടെ വീഴ്ചകളിലും കുറവുകളിലും നമ്മോട് ചേർന്ന് നിൽക്കുവാൻ ദൈവം നമുക്കായി കരുതിവെച്ചവർ. അവർക്കായി പ്രാർത്ഥിക്കുവാൻ നല്ല കൂട്ടുകാർ എന്ന നിലയിൽ നമുക്ക് കടമയുണ്ട്.

നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കളുടെ നന്മ മാത്രം ആഗ്രഹിക്കുന്നവർ ആണ് നമ്മിൽ പലരും. എന്നാൽ എന്തുകൊണ്ട് അവർക്ക് നന്മ വരുവാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൂടാ. സുഹൃത്തുക്കളുടെ ശരീരവും മനസും സ്വർഗീയ കൃപകളാൽ നിറയുവാനായി ആഗ്രഹിച്ച് പ്രാർത്ഥിക്കാം. അതിനായി ഗോൾഡൻ മാനുവൽ നിന്നും  എടുത്തിട്ടുള്ള വളരെ സുന്ദരവും ലളിതവുമായ പ്രാർത്ഥനയിതാ…

“ദൈവമേ, പരിശുദ്ധാത്മാവിന്റെ കൃപകളാൽ അവിടുത്തെ സ്നേഹവും പരിപാലനവും ഞങ്ങളിൽ നിറച്ചിരിക്കുന്നതിനെ ഓർത്ത് ഞങ്ങൾ നന്ദിപറയുന്നു. എൻ്റെ സുഹൃത്തുക്കൾക്ക് അവിടുത്തെ സ്നേഹവും കരുതലും പ്രധാനം ചെയ്യണമേ. അങ്ങനെ അവർ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുവാൻ ഇടയാക്കണമേ. അവർ ജീവിതാവസാനം വരെ അങ്ങയെ മാത്രം പ്രസാദിപ്പിക്കുവാൻ അനുഗ്രഹിക്കണമേ. ആമ്മേൻ.”