കാനഡയിലും ആസിയായ്ക്കു ഭീഷണി: തീവ്രവാദിയുടെ വീഡിയോ പുറത്ത്

കാനഡയില്‍ എത്തിയ ആസിയ ബീബിക്ക് വധഭീഷണിയുമായി ഇസ്ലാമിക് തീവ്രവാദി. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഇയാള്‍ ആസിയായ്ക്കു ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

താന്‍ ഇപ്പോള്‍ കാനഡയില്‍ ആണെന്നും ആസിയായെ കൊല്ലാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും ദൃശ്യത്തില്‍ ഇയാള്‍ വെളിപ്പെടുത്തുന്നു. മുഹമ്മദ് നബിയെ വാഴ്ത്തിക്കൊണ്ടുള്ള വീഡിയോയില്‍ താന്‍ മുഹമ്മദിന്റെ സ്‌നേഹിതനാണെന്നും മുഹമ്മദിനെ അപമാനിച്ച ആസിയാ ബീബിയെ കൊല്ലുമെന്നും പറയുന്നുണ്ട്.

ദീര്‍ഘനാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ പാക്കിസ്ഥാന്‍ വിട്ട് കാനഡയിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആസിയായെ തേടി പുതിയ ഭീഷണി എത്തുന്നത്. മക്കളോടും കുടുംബത്തോടുമൊപ്പം ചേര്‍ന്ന ആസിയാ, താന്‍ എവിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ